തൊടുപുഴ: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 20 കാരൻ മരിച്ചു. തൊടുപുഴ കാരൂപ്പാറ മധുരറ്റത്തിൽ സോജി സോജനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കുന്നംകവലയിൽ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ യുവാവിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.















