ഇക്വഡോറിലെ ഒരു ജയിലിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ 31 തടവുകാർ കൊല്ലപ്പെട്ടു.ദക്ഷിണ അമേരിക്കൻ രാജ്യമായ ഇക്വഡോർ അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും അക്രമങ്ങളുടെയും പിടിയിലാണ്. അവിടുത്തെ ജയിലുകളിൽ തടവുകാർ തമ്മിലുള്ള അക്രമം സാധാരണമാണ്. ഇക്കുറി മച്ചാല നഗരത്തിലെ ഒരു ജയിലിലാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത് .
അക്രമാസക്തമായ കലാപത്തിൽ കുറഞ്ഞത് 31 തടവുകാർ മരിച്ചതായി രാജ്യത്തെ ജയിൽ ഏജൻസി സ്ഥിരീകരിച്ചു. തടവുകാർ എങ്ങനെ മരിച്ചു എന്നതിനെക്കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നുമില്ല.
ഞായറാഴ്ച ഇതേ ജയിലിൽ മറ്റൊരു സംഭവത്തിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമീപ വർഷങ്ങളിൽ ഇക്വഡോർ ജയിലുകളിൽ മാരകമായ നിരവധി കലാപങ്ങൾ ഉണ്ടായിട്ടുണ്ട്.
സെപ്റ്റംബറിൽ ഇതേ ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ 14 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം, കൊളംബിയയുടെ അതിർത്തിക്കടുത്തുള്ള വടക്കൻ നഗരമായ എസ്മെറാൾഡാസിൽ ജയിലിൽ ഉണ്ടായ കലാപത്തിൽ 17 പേർ കൂടി കൊല്ലപ്പെട്ടിരുന്നു.















