തമ്പാനൂർ: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കം കുറിച്ചു . തമ്പാനൂർ വാർഡിലെ സ്ഥാനാർഥി തമ്പാനൂർ സതീഷിനായി ചുവരെഴുതി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രചാരണ ഉദ്ഘാടനം നിർവഹിച്ചു. ബിജെപി സംസ്ഥാന ഭാരവാഹികളും മുതിർന്ന കാര്യകർത്താക്കളും ചുവരെഴുത്തിൽ പങ്കാളികളായി.
“തദ്ദേശ തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് കേരളത്തിന്റെ രാഷ്‌ട്രീയത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ജനങ്ങള്‍ക്ക് കിട്ടിയ അവസരമായിട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വികസിത കേരളം, വികസിത കോര്‍പ്പറേഷന്‍, വികസിത മുന്‍സിപ്പാലിറ്റി, വികസിത പഞ്ചായത്ത് എന്നിവ സൃഷ്ടിക്കാനുള്ള അവസരമാണിത്. എത്രയോ കാലം മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും എന്ത് ചെയ്തുവെന്ന് ജനങ്ങള്‍ക്ക് കൃത്യമായി മനസ്സിലായിട്ടുണ്ട്, അതുകൊണ്ട് അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു”.
ബിജെപി-എന്‍ഡിഎ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാട് വികസിത കേരളമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വികസനമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്നം, സ്ട്രീറ്റ് ലൈറ്റ്, റോഡ്, ആരോഗ്യം തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ഒരവസരം തന്നാല്‍ മതി.
നിലവിലെ അഴിമതിയും കൊള്ളയും നിറഞ്ഞ ഭരണങ്ങളെല്ലാം മാറ്റി, ഒരു അഴിമതിരഹിത ഭരണം തദ്ദേശസ്ഥാപനങ്ങളിൽ കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ പ്രധാന വാഗ്ദാനം.
ജനസേവനം ചെയ്യാനാണ് ഞങ്ങള്‍ ഈ രംഗത്തേക്ക് വന്നിരിക്കുന്നത്. എന്‍ഡിഎയാണ് ഇതിന് കഴിവുള്ള മുന്നണി. 24 മണിക്കൂറും, ആഴ്ചയില്‍ ഏഴ് ദിവസവും, വര്‍ഷത്തില്‍ 365 ദിവസവും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ ഉറപ്പ് നല്‍കിക്കൊണ്ട് ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ മാരാർജി ഭവനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
Leave a Comment