തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ 93 വാർഡുകളിലെ സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. 70 സീറ്റുകളിൽ സിപിഎം മത്സരിക്കും. ഘടകകക്ഷികൾ 31 സീറ്റുകളിലാണ് മത്സരിക്കുക.സിപിഐക്ക് 17 സീറ്റ് ഉണ്ട്.
എട്ട് വാർഡുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. ചിലയിടങ്ങളിൽ സ്വതന്ത്രസ്ഥാനാർഥികളെ പരിഗണിക്കുന്നു എന്നും വി.ജോയ് പറഞ്ഞു.
സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 75 സീറ്റുകളിലാണ് തിരുവനന്തപുരം കോർപറേഷനിൽ മത്സരിച്ചിരുന്നത്.















