ഇസ്ലാമബാദ്: ഡൽഹി ഭീകരാക്രമണം നടന്ന് 24 മണിക്കൂറിനകം പാക് തലസ്ഥാനത്ത് സ്‌ഫോടനം. ഇസ്ലാമാബാദിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 20 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് ഉച്ചയോടെ ഇസ്ലാമാബാദിലെ ജി-11 സെക്ടറിലെ ജുഡീഷ്യൽ കോംപ്ലക്‌സിലാണ് സ്ഫോടനമുണ്ടായത്. കോടതി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തെഹ്രരിക്കെ താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പാക് മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നത്.















