കൊല്ലം: അഷ്ടമുടി കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചേതന നഗർ സ്വജേശിതളായ ആദിത്യൻ (19) അഭിജിത്ത് (17) എന്നിവരാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ആറംഗ സംഘമാണ് കുളിക്കാനായി കായലിൽ എത്തിയത്. വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് വിദ്യാർത്ഥികൾ കായലിലെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കാനിറങ്ങിയത്.
സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ കരയിലേക്ക് എത്തിയിട്ടും അഭിജിത്തും ആദിത്യനും കയറാൻ കഴിഞ്ഞിരുന്നില്ല. ഇവരെ രക്ഷിക്കാനിറങ്ങിയ ഒരാളും ഒഴുക്കിൽപെട്ടു. കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.















