ശ്രീനഗർ: രാജ്യതലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ ചാവേർ ഉമർ നബിയെ സഹായിച്ച കശ്മീരി യുവാവ് അറസ്റ്റിൽ. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ വാങ്ങാനാണ് ഉമറിനെ ഇയാൾ സഹായിച്ചത്. എൻഐഎ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. പാംപോർ സ്വദേശിയായ അമീർ റാഷിദാണ് അറസ്റ്റിലായത്.
സ്ഫോടനത്തിന് ഉപയോഗിച്ച കാർ അമീറിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും ഭീകരാക്രമണത്തിന് മുന്നോടിയായി ഉമറിനെ സഹായിക്കുന്നതിനായി ഡൽഹിയിലേക്ക് പോയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഡോക്ടർമാരുടെ സംഘം നടത്തിയ ഗൂഢാലോചനയിൽ അമീറിനും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ചാവേർ ഉമറിന്റെ മറ്റ് വാഹനവും ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾക്കായി പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധമുള്ള മൂന്ന് ഡോക്ടർമാരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കുകയായിരുന്നു.















