ഭാരതത്തിലെ ജനങ്ങൾക്ക് ആശ്വാസമേകി കേന്ദ്രസർക്കാർ; പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് പാചകവാതകം വിതരണം ചെയ്യാൻ തീരുമാനം, യുഎസുമായി കരാറിൽ ഒപ്പുവച്ച് ഭാരതം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിലെ ജനങ്ങൾക്ക് ആശ്വാസമേകി കേന്ദ്രസർക്കാർ; പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയ്‌ക്ക് പാചകവാതകം വിതരണം ചെയ്യാൻ തീരുമാനം, യുഎസുമായി കരാറിൽ ഒപ്പുവച്ച് ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2025, 09:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി ഭാരതത്തിലേക്ക് അമേരിക്കൻ പാചക വാതകമൊഴുകും. ഒരു വർഷത്തെ പ്രാരംഭ കരാറിന് കീഴിൽ ഭാരതം യുഎസിൽ നിന്ന് 2.2 ദശലക്ഷം ടൺ ലിക്വിഡ് പെട്രോളിയം ഗ്യാസ് ആണ് ഇറക്കുമതി ചെയ്യുക. ഭാരതത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർണായക ചുവടുവെയ്പാണിത്.

പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ പാചകവാതകം വിതരണം ചെയ്യാനുള്ള ചരിത്രപരമായ കരാറിൽ അമേരിക്കയുമായി ഭാരതം ഒപ്പിട്ടു. 2026 ജനുവരി മുതലാണ് കരാർ പ്രാബല്യത്തിൽ വരിക.

ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുമായി ഈ സുപ്രധാന കരാറെന്ന് ഇന്ത്യൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിം​ഗ് പുരി പറഞ്ഞു. ആഗോള വിലയിൽ 60 ശതമാനം വർദ്ധനവുണ്ടായിട്ടും കഴിഞ്ഞ വർഷം14.2 കിലോഗ്രാം സിലിണ്ടറുകൾ സബ്സിഡി നിരക്കായ 500–550 രൂപക്ക് ലഭ്യമാക്കാനായെന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു. യഥാർത്ഥ വില 1100 രൂപയായിരിക്കെയായിരുന്നു ഇത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് വിതരണം കൈകാര്യം ചെയ്യുക.

ആഗോള ഭീമന്മാരായ ഷെവ്‌റോൺ, ഫിലിപ്‌സ് 66, ടോട്ടൽ എനർജിസ് ട്രേഡിംഗ് എസ്‌.എ എന്നിവരുടെ നേതൃത്വത്തിൽ 48 വലിയ ഗ്യാസ് ടാങ്കറുകളിലായി എൽ.പി.ജി ഭാരതത്തിലേക്ക് എത്തിക്കും. ഇന്ത്യ വാങ്ങുന്ന പാചകവാതകത്തിന്റെ നിരക്ക് ഇനിയും പുറത്തുവന്നിട്ടില്ല എന്നാൽ മോണ്ട് ബെൽവിയു വില നിലവാരമനുസരിച്ച് പ്രൊപ്പെയ്ൻ മെട്രിക് ടണ്ണിന് ഏകദേശം 62,000 രൂപയും, ബ്യൂട്ടെയ്ൻ ടണ്ണിന് ഏകദേശം 53,000 രൂപയുമണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2024-ൽ എൽ.പി. ജി ആവശ്യകതയുടെ 67 ശതമാനത്തിലധികം ഇറക്കുമതി ചെയ്യേണ്ടി വന്നതിന് പിന്നാലെയാണ് നടപടി. ആഭ്യന്തര ഉൽപ്പാദനത്തിലെ സ്തംഭനവും, റിഫൈനറികൾ ഉയർന്ന ലാഭം ലഭിക്കുന്ന പെട്രോകെമിക്കലുകളിലേക്ക് ഉത്പാദനം വഴിതിരിച്ചുവിട്ടതുമാണ് കാരണം.

പി.എം.യു.വൈക്ക് കീഴിൽ ഗുണഭോക്താക്കളുടെ എണ്ണം 10.3 കോടിയും ആകെ ആഭ്യന്തര ഉപഭോക്താക്കളുടെ എണ്ണം 33 കോടിയുമായി വികസിച്ചതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടമൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം.

ഭാരതത്തിന്റെ ഇറക്കുമതിയുടെ ഭൂരിഭാഗവും ഖത്തർ, യുഎ.ഇ, സൗദി അറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ചെങ്കടലിലെ തടസങ്ങൾക്ക് പുറമെ ഒപെക്+ വെട്ടിക്കുറക്കലുകളിലൂടെ വർദ്ധിച്ച അസ്ഥിരതയാണ് ഇന്ത്യയെ യു.എസുമായി കരാറിന് പ്രേരിപ്പിക്കുന്നതെന്ന് പെട്രോളിയം മ​ന്ത്രാലയം വ്യക്തമാക്കി.

Tags: USDelhilpggas
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies