കൊല്ലം : കൊല്ലത്ത് സിപിഐ നേതാവ് ബിജെപിയിൽ ചേർന്നു. 25 വർഷമായി സിപിഐയിൽ പ്രവർത്തിച്ചു വന്ന വെള്ളിമൺ പ്രസാദ് ആണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
സിപിഐ പ്ലാമുക്ക് ബ്രാഞ്ച് സെക്രട്ടറി, പെരിനാട് ഈസ്റ്റ് LC അംഗം, കൊല്ലം കോർപറേഷനിൽ എഐടിയുസി അംഗം തുടങ്ങിയ നിലയിൽ വെള്ളിമൺ പ്രസാദ് പ്രവർത്തിച്ചിരുന്നു . പാർട്ടിയിലെ അവഗണന മൂലമാണ് അദ്ദേഹം സിപിഐ വിട്ടത്.
വെള്ളിമണ്ണിൽ വെച്ച് നടന്ന യോഗത്തിൽ ബിജെപി നേതാക്കൾ ഷാൾ അണിയിച്ച് ശിവപ്രസാദിനെ സ്വീകരിച്ചു.















