കൊല്ലം: കൊല്ലം അഞ്ചലിൽ UDFൽ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷൻ കോൺഗ്രസ് നേതാവിൽ നിന്നും മാറ്റിയതിനെതിരെ ഭീഷണിയുമായി 38 സ്ഥാനാർഥികൾ രംഗത്തു വന്നു . കോൺഗ്രസ് സ്ഥാനാർത്ഥി പി. ബി. വേണുഗോപാലിന്റെ പേരും ചിത്രവും വെച്ച് അഭ്യർത്ഥനയും പോസ്റ്ററും അടിച്ചിരുന്നു. ഇത് പരിഗണിക്കാതെ കഴിഞ്ഞ ദിവസം സീറ്റ് ലീഗിന് കൈമാറിയതായി അറിയിക്കുകയായിരുന്നു. പിന്നാലെ അഞ്ചൽ ബദറുദ്ദിൻ സ്ഥാനാർത്ഥിയായി രംഗത്ത് എത്തുകയും ചെയ്തു.
ലീഗിന്റെതാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയെങ്കിൽ നോമിനേഷൻ പിൻവലിക്കുമെന്ന് മൂന്ന് പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ അറിയിക്കുകയായിരുന്നു. 38 സ്ഥാനാർഥികൾ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന് നൽകി. വാർഡിൽ വേണുഗോപാൽ പ്രചരണം തുടങ്ങിയിരുന്നു. ഇന്നലെയാണ് ഡിസിസി നേതൃത്വം സീറ്റ് ലീഗിന് നൽകിയത്.















