തിരുവനന്തപുരം: കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽരാജാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അഖിലിന്റെ ഓട്ടോയ്ക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ഓട്ടോമറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഖിലിന്റെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.















