തിരുവനന്തപുരം: യുവതിയുടെ ലൈംഗികപീഡന പരാതിയിൽ അറസ്റ്റ് ഉറപ്പായതോടെ മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. യുവതിയുടേത് വ്യാജ പരാതിയാണെന്നും താൻ നിരപരാധിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ പറയുന്നു.
പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി സൗഹൃദമുണ്ടെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ ഇപ്പോഴത്തെ അറസ്റ്റ് നടപടികൾക്ക് പിന്നിൽ രാഷ്‌ട്രീയനീക്കമുണ്ടെന്നാണ് രാഹുലിന്റെ വാദം.
കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിലാണ്. തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.















