തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയതിന് പിന്നാലെ അതിജീവിതയെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതിജീവിതയുടെ വിവരങ്ങൾ പരസ്യമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ചാനൽ ചർച്ചയ്‌ക്കിടെയാണ് അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ രാഹുൽ ഈശ്വർ പുറത്തുവിട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെയും രാഹുൽ ഈശ്വർ അതിജീവിതക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അതിജീവിതയ്‌ക്ക് നേരെ സൈബറാക്രമണവും തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
പരാതി നൽകുന്നതിന് മുമ്പ് തന്നെ അതിജീവിതയ്‌ക്കെതിരെ മോശമായ പരാമർശങ്ങളാണ് രാഹുൽ ഈശ്വർ നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശാനുള്ള നീക്കങ്ങളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുള്ളത്. രാഹുൽ ഈശ്വറനെ പോലുള്ളവരെ കളത്തിലിറക്കി അതിജീവിതയെ അപമാനിക്കാനുള്ള ശ്രമം ഈ നീക്കത്തിന്റെ ഭാഗമാണ്.















