ആലപ്പുഴ: കായംകുളം കണ്ടല്ലൂരിൽ അഭിഭാഷകന്റെ അക്രമത്തിൽ അച്ഛൻ മരിച്ചു.അമ്മക്ക് ഗുരുതര പരുക്ക്. കണ്ടല്ലൂർ പീടികച്ചിറയിൽ നടരാജനാണ് മരിച്ചത്. മകൻ നവനീതിൽ നിന്നുള്ള അക്രമത്തിൽ നടരാജന്റെ ഭാര്യ സിന്ധുവിന് ഗുരുതരമായി പരുക്കേറ്റു.
കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം. ലഹരിക്കടിമയായ നവജിത്ത് മാതാപിതാക്കളുമായി എന്നും വഴക്ക് കൂടുമായിരുന്നു എന്ന് പരിസര വാസികൾ പറയുന്നു. ഇയാളെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.















