ന്യൂഡൽഹി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരം 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ പ്രത്യേക ചർച്ച നടക്കും. 10 മണിക്കൂർ നീണ്ട ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചർച്ച നടക്കാനാണ് സാധ്യത.
വന്ദേമാതരം 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ ഏഴിനാണ് വാർഷികാഘോഷങ്ങൾ തുടങ്ങിയത്. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠത്തിന്റെ ഭാഗമാണ് വന്ദേമാതരം.
1875 നവംബറിൽ അക്ഷയ നവമിനാളിലാണ് വന്ദേമാതരം എഴുതിയെന്ന് കരുതുന്നത്. അതിനാലാണ് നവബർ ഏഴിന് ആഘോഷങ്ങൾ ആരംഭിക്കുന്നത്.















