ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് മറുപടിയായി തിരിച്ചടി നൽകുമെന്ന സൂചന നൽകി നാവികസേന മേധാവി ദിനേശ് ത്രിപാഠി. ഓപ്പറേഷൻ സിന്ദൂർ 2.0 ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരിച്ചടിക്കുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂർ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ദിനേശ് ത്രിപാഠി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ പ്രതികരിച്ചിരുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ തരത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ പ്രതിരോധിക്കാൻ സജ്ജമായിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ഉചിതമായ സമയത്ത് തിരിച്ചടിക്കാനുള്ള സൈന്യത്തിന്റെ സന്നദ്ധതയും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.















