തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയ യുവതിയുടെ ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കുന്നത്തൂർ സ്വദേശിയായ സിജോ ജോസാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിച്ചത്.
പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിലാണ് ഇയാൾ ചിത്രം ഉൾപ്പെടെ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ഇതിനായി ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രാഹുൽ ഈശ്വറും സന്ദീപ് വാര്യറും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിജീവിതക്ക് നേരെ സൈബറാക്രമണം ഉണ്ടായതിന് പിന്നാലെയാണ് യുവതി പരാതി സൈബർ പൊലീസിൽ പരാതി നൽകിയത്.















