വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന് ഒടുവിൽ സമാധാന സമ്മാനം. നോബൽ സമ്മാനത്തിന് നോട്ടമിട്ട ട്രംപിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. ” ജനങ്ങളെ ഒന്നിപ്പിക്കുകയും ഭാവി തലമുറകൾക്ക് പ്രതീക്ഷ നൽകുകയും ചെയ്യുന്ന വ്യക്തികളെ” ആദരിക്കുന്നതാനായി അടുത്തിടെയാണ് ഫിഫയുടെ പുരസ്കാരം പ്രഖ്യാപിച്ചത്.
2026-ൽ വാഷിംഗ്ടണിൽ നടക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക നറുക്കെടുപ്പ് ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. മെക്സിക്കോ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ചടങ്ങിൽ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം കൈമാറി, “ജനങ്ങളെക്കുറിച്ച് കരുതലുള്ള നേതാവ്” എന്നാണ് ഫിഫ പ്രസിഡന്റ് ട്രംപിനെ വിശേഷിപ്പിച്ചത്. “ലോകമെമ്പാടും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള” ട്രംപിന്റെ നടപടികളെ ഫിഫ പ്രസിഡന്റ് പ്രശംസിക്കുകയും ചെയ്തു.
സ്വർണ്ണ മെഡൽ ധരിച്ച്, സ്വർണ്ണ ട്രോഫിയുമായി നിൽക്കുന്ന ട്രംപിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ” ഫിഫ സമാധാന സമ്മാനമെന്ന് ട്രംപ് പ്രതികരിച്ചു. പ്രഥമ വനിത മെലാനിയ ട്രംപ് ഉൾപ്പെടെയുള്ള തന്റെ കുടുംബത്തിനും ട്രംപ് നന്ദിയും പറഞ്ഞു,















