ശ്രീനഗർ: കശ്മീർ വനമേഖലയിൽ നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് പൊലീസ്. ദോഡയിലെ ഭലാര വനമേഖലയിലാണ് സംഭവം. കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഒളിത്താവളം തകർത്തെറിഞ്ഞത്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. സ്ഥലത്ത് നിന്ന് നിരവധി മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കശ്മീരിൽ സമാധാനം നിലനിർത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രദേശത്ത് തെരച്ചിൽ തുടരുന്നുണ്ട്.















