എറണാകുളം: നടി ആക്രമിക്കപ്പെട്ടക്കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ മാനിക്കുന്നു നടൻ ആസിഫ് അലി. എന്നും അതിജീവിതയോടൊപ്പമാണെന്നും പിന്തുണ അറിയിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“കോടതിവിധിയെ തീർച്ചയായും മാനിക്കുന്നു. ശിക്ഷിക്കപ്പെടണമെന്ന് കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും അതിജീവിതയോടൊപ്പം തന്നെയാണ്. പിന്തുണയുമുണ്ട്. ശിക്ഷയെയേ വിധിയെയോ കുറിച്ച് അഭിപ്രായം പറയാനുള്ള ആളല്ല, ഞാൻ. ആരോപണവിധേയനായ സമയത്ത് അദ്ദേഹത്തിനെ പുറത്താക്കിയിട്ടുണ്ടെങ്കിൽ ഇത്തരത്തിലൊരു വിധി വരുമ്പോൾ അതിനെ വേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്യണം. അത് തന്നെയാണ് എല്ലാ സംഘടനകളും ചെയ്യുന്നത്. ഏകപക്ഷമായ ഒരു തീരുമാനം ആർക്കെതിരെയും എടുത്തിട്ടില്ലെന്നും” ആസിഫ് അലി പറഞ്ഞു.















