ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്വന്തമാക്കിയ വിജയത്തിൽ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്‌ക്കും നന്ദിയെന്നും ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും കേരളത്തിലെ രാഷ്‌ട്രീയ മാറ്റത്തെ സ്വാഗതം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിന്നതിന് കേരളത്തിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ ശക്തമായ തെളിവാണ് പുറത്തുവന്ന ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത കേരളം എന്ന ദർശനത്തെ ജനങ്ങൾ വിശ്വസിക്കുന്നുവെന്നും ജെ പി നദ്ദ എക്സിൽ കുറിച്ചു.
തിരുവനന്തപുരം നഗരസഭ ബിജെപി പിടിച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നാണ് കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചത്.















