ലഹരിക്കെതിരെ കുവൈറ്റിൽ 'പുത്തൻ നിയമം': ആദ്യദിനം കുവൈറ്റ് പൗരനടക്കം ആറുപേർ അറസ്റ്റിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

ലഹരിക്കെതിരെ കുവൈറ്റിൽ ‘പുത്തൻ നിയമം’: ആദ്യദിനം കുവൈറ്റ് പൗരനടക്കം ആറുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2025, 02:43 pm IST
FacebookTwitterWhatsAppTelegram

കുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായി നടപ്പിലാക്കിയ ലഹരിവിരുദ്ധ നിയമം കർശനമായി നടപ്പിലാക്കിത്തുടങ്ങിയതിന് പിന്നാലെ വിവിധ ഇടങ്ങളിലായി ആറുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കൈവശം വെച്ച കേസുകളിലാണ് ഇവരെ പിടികൂടിയത്.

സമൂഹത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതും ലക്ഷ്യമിട്ട് നിയമം കർശനമാക്കിയ ആദ്യ മണിക്കൂറുകളിൽ തന്നെയാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പരിശോധന ശക്തമാക്കിയത്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫർവാനിയ മേഖലയിൽ നടത്തിയ പരിശോധനയിൽ ഏഷ്യൻ വംശജരായ നാല് പ്രവാസികളെ ലഹരിമരുന്നുമായി പിടികൂടി. കബ്ദിൽ നടത്തിയ മറ്റൊരു റെയ്ഡിൽ ഒരു കുവൈറ്റ് പൗരനെയും അനധികൃത താമസക്കാരനെയുമാണ് (ബിദൂനി) അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കേസുകളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും ശക്തമായ മുന്നറിയിപ്പാണ് ഈ അറസ്റ്റുകൾ. ക്രിമിനൽ സെക്യൂരിറ്റി സെക്ടറും മറ്റ് അനുബന്ധ ഏജൻസികളും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി ജുഡീഷ്യറിക്ക് കൈമാറി. ലഹരി പദാർത്ഥങ്ങളുടെയും മനോനില തെറ്റിക്കുന്ന മരുന്നുകളുടെയും അപകടങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കാൻ നിയമം പൂർണ്ണ ശക്തിയോടെ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: Anti Drug law
ShareTweetSendShare

More News from this section

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

കുവൈറ്റിൽ ഭാരതീയ പ്രവാസി പരിഷദിന്റെ പത്താം വാർഷികം; ‘റൈസിങ്ങ് ഭാരത് പ്രവാസി മഹോത്സവ് 2026’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies