തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് മന്ത്രിയും വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കാറിന്റെ ഇടതുവശത്ത് പിന്നിലുള്ള ചക്രമാണ് ഊരിത്തെറിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വാഹനം കൃത്യമായി ഒതുക്കി നിർത്താൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















