കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പഞ്ചായത്തിൽ വെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധികലശം നടത്തി ലീഗ് പ്രവർത്തകർ. കോഴിക്കോട് ചങ്ങോരത്ത് പഞ്ചായത്തിലാണ് സംഭവം. സംഭവത്തിൽ പത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉണ്ണി വേങ്ങേരിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.
യുഡിഎഫിന്റെ വിജയാഹ്ളാദ പ്രകടനത്തിനിടെയാണ് പ്രവർത്തകർ പ്രതീകാത്മ ശുദ്ധീകരണം നടത്തിയത്. ദലിത് വിഭാഗക്കാരനായ നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെ ആക്ഷേപിച്ചുവെന്നാണ് പരാതി.
എന്നാൽ, പ്രതീകാത്മകമായി ചെയ്യുന്ന പ്രവൃത്തികളെ ജാതീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് മുസ്ലീം ലീഗ് നേതാക്കളുടെ വാദം.















