ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂകമ്പമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം മേഖലയിൽഉണ്ടായിരുന്നു. തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചതായി നാഷ്മൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കൂടുതൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 15-നും ഭൂകമ്പമുണ്ടായിരുന്നു. 22 കിലോമീറ്റർ താഴ്ചയിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തത്.















