കോഴിക്കോട്: ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് രാമല്ലൂരാണ് സംഭവം. പുന്നശ്ശേരി സ്വദേശി ബിജീഷിന്റെ മകൻ നന്ദഹർഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവ് ജോലിക്ക് പോയ സമയത്താണ് അനു മകനെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തുടർന്ന് അനു തന്നെ പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിക്ക് മാനസികാസ്വാസ്ഥ്യമാണെന്നാണ് വിവരം.















