പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു. രാവിലെ എട്ട് മണിക്കാണ് സംഭവം. തിരുവില്വാമല കണിയാർകോട് സ്വദേശിയായ ശരണ്യ, മകൾ ആദിശ്രീ എന്നിവരാണ് മരിച്ചത്.
ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ശരണ്യയുടെയും മകളുടെയും ശരീരത്തിലൂടെയും കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.















