ലക്നൗ: കഴിഞ്ഞ എതാനും വർഷം വരെ ഗുണ്ടകളുടെയും മാഫികളുടെ പിടിയിലായിരുന്നു യുപി. മന്ത്രിമാരും ഉദ്യോഗസ്ഥൻമാരും മാഫിയകളുടെ കയ്യാളുകളായതിനാൽ സാധാരണക്കാർക്ക് നീതി വെറും സ്വപ്നം മാത്രമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് സംസ്ഥാനത്ത് മാഫിയ ഭരണത്തിന് പൂട്ടുവീണത്.
കഴിഞ്ഞ ദിവസവും ലക്നൗ സാക്ഷ്യം വഹിച്ചത് അത്തരം ഒരു സംഭവത്തിനായിരുന്നു. ഭൂമാഫിയ കൈയ്യടക്കിയ വീടും സ്ഥലവുമാണ് മേജറിന്റെ മകൾക്ക് തിരികെ ലഭിച്ചത്.
പരേതനായ മേജർ ബിപിൻ ചന്ദ്ര ഭട്ടിന്റെ മകൾ അഞ്ജന, യോഗി ആദിത്യനാഥിന് നന്ദി പറയുന്ന ഹൃദയത്തിൽ തൊടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
1994ലാണ് മേജർ ബിപിൻ ചന്ദ്ര ഭട്ട് അന്തരിച്ചത്. ശാരീര- മാനസിക ബുദ്ധമുട്ടുകളെ തുടർന്ന് അഞ്ജന ദീർഘകാലം ആശുപത്രിയിലായിരുന്നു. ഈ സമയത്താണ് വ്യാജരേഖയുണ്ടാക്കി ഭൂമാഫിയ യുവതിയുടെ സ്വത്തുക്കൾ തട്ടിയെടുത്തത്. മാത്രമല്ല പൂട്ടുപൊളിച്ച് വീട്ടിൽ കയറി വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കുകയും ചെയ്തു.
നിരവധി തവണ ഗാസിപൂർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിലാണ് അഞ്ജന യോഗി ആദിത്യനാഥിനെ നേരിട്ടുകണ്ട് തന്റെ ദുരനുഭവം വിവരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ 31 ന് അഞ്ജന മുഖ്യമന്ത്രിയെ കാണുകയും തന്റെ ദുരവസ്ഥ വിവരിക്കുകയും ചെയ്തു. അഞ്ജനയുടെ പ്രശ് നങ്ങള് മനസ്സിലാക്കിയ അദ്ദേഹം അടിയന്തര നടപടിക്ക് നിർദേശം നൽകി. 24 മണിക്കൂറിനുള്ളില് ഗാസിപൂര് പൊലീസ് നടപടിയെടുക്കുകയും ഭൂമാഫിയയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ അനധികൃത താമസക്കാരെ പിടിച്ചു പുറത്താക്കി അഞ്ജനയ്‌ക്ക് വീട് തിരികെ ലഭിക്കുകയും ചെയ്തു.
Major (Rtd) Vipin Chandra Bhatt’s ill daughter Anjana’s house was occupied by Balwant Kumar Yadav and Manoj Kumar Yadav.
Within 24 hours of meeting CM Yogi, the administration freed the house from the land mafia.
The land mafias were arrested; Yogi Govt delivered justice to the… pic.twitter.com/fkowUIOxF3
— OpIndia.com (@OpIndia_com) January 2, 2026















