കോട്ടയം : ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിലെത്തിയ അദ്ദേഹം സഭാധ്യക്ഷന് പുതുവത്സരാശംസകൾ നേർന്നു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ് ആന്റണി, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്, ആലപ്പുഴ മേഖല അധ്യക്ഷൻ ശ്രീ എൻ. ഹരി, സംസ്ഥാന മീഡിയ കൺവീനർ ശ്രീ എസ്. സന്ദീപ്, കോട്ടയം ജില്ലാ അധ്യക്ഷൻ ശ്രീ ലിജിൻ ലാൽതുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.















