തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കണമെന്ന് അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
2024 കേരള നിയമസഭയിൽ ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ഇപ്പോഴും ഔദ്യോഗിക രേഖകളിൽ കേരള എന്നാണ് സംസ്ഥാനത്തിന്റെ പേർ രേഖപ്പെടുത്തുന്നത്. ഇതോടെയാണ് രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്.















