ന്യൂഡൽഹി: പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി . കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ വസതിയിൽ പൊങ്കൽ ആഘോഷങ്ങളിലും പൂജയിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

പൊങ്കൽ എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. തമിഴ് സംസ്കാരം മുഴുവൻ ഭാരതത്തിന്റെയും പൊതുവായ പൈതൃകമാണ്. പൊങ്കൽ പോലുള്ള ഉത്സവങ്ങൾ ഏക ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കുന്നു.
കർഷകരുടെ കഠിനാധ്വാനത്തിൻറെ ആഘോഷമാണ് പോങ്കൽ. ജീവൻ നിലനിർത്തുന്ന ഭൂമിയോടും സൂര്യനോടും നന്ദി പ്രകടമാക്കുന്ന ഉത്സവമാണിത്. പ്രകൃതിയും കുടുംബവും സമൂഹവും തമ്മിൽ സന്തുലിതമായ ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഉത്സവം അടിവരയിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.















