ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി-എഐഎഡിഎംകെ ഉള്‍പ്പെടുന്ന എന്‍ഡിഎ വിപുലീകരിച്ചു. അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) നേതാവ് ടിടിവി ദിനകരൻ എന്‍ഡിഎയില്‍ ചേര്‍ന്നു.
കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ചൊവ്വാഴ്ച പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് എഎംഎംകെയുടെ നേതാവ് ടിടിവി ദിനകരന്‍ എന്‍ഡിഎയില്‍ ചേര്‍ന്നതായുള്ള പ്രഖ്യാപനമുണ്ടായത്. ഇതോടെ എടപ്പാടി പളിനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ, ബിജെപി, ടിടിവി ദിനകരന്‍ നയിക്കുന്ന എഎംഎംകെ, അമ്പുമണി രാമദാസ് നയിക്കുന്ന പട്ടാളി മക്കള്‍ കച്ചി (പിഎംകെ), ജി കെ വാസന്‍ നയിക്കുന്ന ടിഎംസി (തമിഴ് മാനില കോണ്‍ഗ്രസ്), ഐജെകെ(ഇന്‍ഡിയ ജനനായക കക്ഷി) എന്നിവ എന്‍ഡിഎ മുന്നണിയുടെ ഭാഗമായി.
നടന്‍ വിജയിന്റെ പാര്‍ട്ടിയായ ടിവികെയുമായി മുന്നണിയുണ്ടാക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയതായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ പഴയതുപോലെ ഇക്കുറിയും ഡിഎംകെ, എന്‍ഡിഎ പോരിന് തമിഴ്നാട്ടില്‍ കളമൊരുങ്ങുകയാണ്.
“ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പേരിൽ, തമിഴ്‌നാട്ടിൽ ഹൃദയദേവതയായ വിപ്ലവ നേതാവ് ജയലളിതയുടെ സദ്ഭരണം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ ഡി ഏയിൽ ചേർന്നതെന്ന് ടിടിവി ദിനകരൻ പറഞ്ഞു















