തിരുവനന്തപുരം: ട്വന്റി 20 പാർട്ടിയുടെ നായകൻ സാബു.എം.ജേക്കബുമായുള്ള കൂടിക്കാഴ്ച ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെ ‘വിസ്മയകരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ട്വന്റി 20യെ എൻഡിഎ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി എക്‌സിൽ എഴുതി. ജനകേന്ദ്രീകൃതമായ, സുതാര്യമായ ഭരണത്തിന്റെ പങ്കാളിത്തമാണ് ഈ കൂടിച്ചേരൽ പ്രതിഫലിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സന്ദർശനവേളയിൽ ഉണ്ടായിരുന്നു.
കേരളത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നടപ്പിലാക്കാൻ കഴിവും കാഴ്ചപ്പാടും പ്രതിബദ്ധതയുമുള്ള ഏക രാഷ്‌ട്രീയ ശക്തി ബിജെപി/എൻഡിഎ മാത്രമാണെന്ന് കൂടുതൽ മലയാളികൾ തിരിച്ചറിയുന്നതോടെ ഈ മുന്നേറ്റം കൂടുതൽ കരുത്താർജ്ജിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എഫബിയിൽ എഴുതി.
തൊഴിൽ, നൈപുണ്യ വികസനം, സംരംഭകത്വം.ഓരോ കുടുംബത്തിനും സുരക്ഷിതമായൊരു ഭാവി.വിശ്വാസ സംരക്ഷണവും തീവ്രവാദ ശക്തികളിൽ നിന്ന് കേരളത്തിന്റെ സുരക്ഷയും.വികസിത കേരളത്തിലേക്ക് നമുക്ക് ഒരുമിച്ച് ചുവടുകൾ വയ്‌ക്കാം! രാജീവ് ചന്ദ്രശേഖർ പറഞ്ഞു,















