കുവൈറ്റ് സിറ്റി: കുവൈറ്റിലെ സിനിമാ പ്രവർത്തകരുടെയും അനുരക്തരുടെയും കൂട്ടായ്മയായ KFE (Kuwait Film Enthusiasts) സംഘടിപ്പിക്കുന്ന 2026-ലെ മെഗാ പ്രോഗ്രാം ‘റൂട്ട്സ് ഫെസ്റ്റീവ്’ മെയ് 15-ന് നടക്കും. അബ്ബാസിയയിലെ അസ്പെയർ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് കലാമാമാങ്കം നടക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം സൺറൈസ് ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. കുവൈറ്റിലെ സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരായ മണിക്കുട്ടൻ എടക്കാട്, ഉണ്ണിമായ, സുരേഷ് കെ.പി. എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
കെ.എഫ്.ഇ (KFE) പ്രസിഡന്റ് കൃഷ്ണകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിജുന ഉണ്ണി സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ ജിനു വൈക്കത്ത് മെഗാ പ്രോഗ്രാമിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. വൈസ് പ്രസിഡന്റ് ബിവിൻ തോമസ്, ജനറൽ കൺവീനർ അഖില അൻവി, ജിജോ, പ്രമുഖ സംവിധായകരായ സാബു സൂര്യചിത്ര, അരവിന്ദ് കൃഷ്ണ, ട്രഷറർ ശരത് നായർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ജോയിന്റ് കൺവീനർ ലിബിൻ നന്ദി രേഖപ്പെടുത്തി.








