സിപിഎം പാർട്ടി ഓഫീസിൽ നിസ്കരിക്കാൻ ഇടം കൊടുക്കുന്നതും അതിന്ർറെ ചിത്രം എടുത്ത് സഖാക്കൾ സോഷ്യൽ മീഡിയയിൽ ഇടുന്നതും സ്വയം പരിഹാസ്യരാകുന്നതും പുതിയ കാര്യമല്ല. കണ്ണൂർ പാപ്പിനിശ്ശേരിയിൽ നിന്നുള്ള അത്തരം ഒരു സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്.
” കുടുംബം ടൂർ പോകുന്നതിനിടെ മഗരിബ് ബാങ്ക് കൊടുക്കുന്നു. പള്ളി രണ്ട് കിലോമീറ്റർ അകലെയാണ് എന്ന് അറിഞ്ഞ് നിസ്കരിക്കാന്‍ ഇടംതേടി സിപിഎം പാര്‍ട്ടി ഓഫിസിലെത്തുന്നു. സഖാക്കൾ മുകളിലത്തെ റൂം തുറക്കുന്നു. ക്ളീൻ ചെയ്യുന്നു. നിലത്ത് വിരിക്കാൻ പത്രം കൊണ്ടുവരുന്നു. അംഗ ശുദ്ധി വരുത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു, അങ്ങനെ പാർട്ടി ഓഫീസിനുള്ളിൽ ബാങ്ക് വിളിയും മുഴങ്ങുന്നു. ഫാത്തിയയും സൂറത്തും ഓഫീസിനുള്ളിൽ നിറഞ്ഞു നിന്നു.ഇതാണ് ചേർത്ത് പിടിക്കൽ”- അഷ്റഫ് ചെമ്പാട് ഫേസ്ബുക്ക് പ്രൊഫൈൽ നിന്നാണ് പോസ്റ്റ്.
പോസ്റ്റിന് താഴെ എന്നാൽ ഇതുപോലെ സൗകര്യം എല്ലാ മതക്കാർക്കും ചെയ്ത് നൽകുമോയെന്നാണ് കമന്റുകൾ . ഇതുപോലെ ഏതെങ്കിലും സ്വാമി പോകുമ്പോൾ പൂജക്കും പ്രാർത്ഥനയ്ക്കും സമയമായാൽ അതുകൂടി സൗകര്യം ചെയ്തു കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഗണഗീതം കേട്ടപ്പോൾ പ്രശ്നമുണ്ടാക്കിയ സഖാക്കൾ സ്വന്തം പാർട്ടി ഓഫീസ് പള്ളി ആക്കി കൊടുത്തു. പാപ്പിനിശ്ശേരിയും കണ്ണാടിപ്പറമ്പും അത്ര ദൂരം ഒന്നുമില്ല. എന്നിങ്ങനെ പോകുന്നു കമൻറുകൾ















