ആലപ്പുഴ: ജനം ഓണ്‍ലൈൻ ന്യൂസ് എഡിറ്റര്‍ രഞ്ജിത് കാഞ്ഞിരത്തിലിന്റെ പിതാവും മുതിര്‍ന്ന സിപിഐ നേതാവുമായ കാഞ്ഞിരത്തിൽ ഗോപാലകൃഷ്ണപിള്ള (75) അന്തരിച്ചു. ദീർഘകാലമായി പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹ്യ സംഘടനകളിലും സജീവമായിരുന്ന അദ്ദേഹം.
സിപിഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും മുതുകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മന്നം മെമ്മോറിയൽ നായർ സമാജം പ്രസിഡന്റ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കായി നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭാര്യ- ശ്രീകുമാരി, മകൾ- രഞ്ജിത, എസ്, മരുമക്കൾ: രാധ, ഉണ്ണി കൃഷ്ണൻ,
സംസ്കാരം തിങ്കളാഴ്ച നടക്കും.















