തിരുവനന്തപുരം : കേരള വാട്ടർ അതോറിറ്റി ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാ ദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഫെബ്രുവരി 9 ന് ജലവിതരണം മുടങ്ങും. ഗംഗാ ദേവി സംഭരണിയിൽ നിന്നു ജലവിതരണം നടത്തുന്ന ഒബ്സർവേറ്ററി ഹിൽ ഏരിയ, വെളളയമ്പലം, വഴുതക്കാട്, നന്ദാവനം,തൈക്കാട്, വലിയശാല, മേട്ടുക്കട, പി എം ജി, പാളയം, സ്റ്റാച്യൂ, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്ദൻ കോട്, ലാ കോളേജ്, ഗൗരീശപട്ടം, കുന്ന് കുഴി, ലെനിൻ നഗർ,കണ്ണമൂല, പാറ്റൂര്‍, എന്നീ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുക.
ഫെബ്രുവരി 10 ന് ഒബ്സെർവേറ്ററി സംഭരണിയിൽ നിന്നും ജല വിതരണം നടത്തുന്ന നന്ദാവനം, ബേക്കറി , ഊറ്റുകുഴി , സെക്രട്ടേറിയറ്റ്, ജി പി ഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ് , ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ എന്നീ പ്രദേശങ്ങളിലും രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ജലവിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.















