കൊച്ചി: ശബരിമലയിൽ ദിവസവേതനക്കാർ ലക്ഷങ്ങൾ വീട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സീസണിലാണ് സംഭവം. ദിവസവേതനക്കാർക്ക് സീസണിന് അവസാനം ഒരുമിച്ചാണ് തുക അക്കൗട്ടിലേക്ക് നൽകുന്നത്. എന്നാൽ അങ്ങനെയല്ലാതെ ചില ജീവനക്കാർ വലിയ തുകകൾ ശബരിമലയിൽ നിന്ന് നാട്ടിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു.
സന്നിധാനത്തെ ബാങ്കുകൾ, പോസ്റ്റ് ഓഫീസ് എന്നിവ വഴി ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്.















