കണ്ണൂർ: ചൊക്ലിയിൽ കാവി കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരണം. ബസ് ഷെൽട്ടറിന് മുകളിലും, കൊടിമരത്തിലും കെട്ടിയ കാവി കൊടികളാണ് അഴിച്ചു കൊണ്ടു പോയി തീയിട്ടത്. പിന്നീട് ഇത് റീൽസായി ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പള്ളിക്കുനിയിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുന്ന റോഡിലാണ് സംഭവം. പൊഖ്റാൻ ബസ് ഷെൽട്ടറിലും, തൊട്ടടുത്തായി ആർഎസ്എസിന്ർറെ കൊടി മരത്തിൽ സ്ഥാപിച്ച കാവി കൊടികളുമാണ് അഴിച്ച് കൊണ്ട് പോയി തീവെച്ചത്.
സംഭവത്തിൽ ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഒരു റീൽസ് ചിത്രീകരണം എന്ന് എഫ്ഐആറിൽ വ്യക്തമാക്കി.















