മലപ്പുറം: പോക്സോ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോലീസ് പിടിയിൽ. നിലമ്പൂർ പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നടപടി. പതിനാറുകാരിയാണ് പരാതി നൽകിയത്.
2025 സെപ്റ്റംബർ കാസർകോട്ടെ ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.
മോട്ടീവേഷണൽ സ്പീക്കർ എന്ന നിലയിൽ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഫിലിപ്പ്. സ്കൂളുകളിലും കോളജുകളിലും ലഹരി വിരുദ്ധ പരിപാടികളിലേയുമാണ് ഫിലിപ്പ് ശ്രദ്ധനേടിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.















