കേരളത്തിലെ റെയില്‍ വികസനത്തിൽ പുതിയ കുതിപ്പ് ; ഏഴ് പദ്ധതികളുടെ ഡിപിആറിന് അനുമതി നല്‍കി കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ റെയില്‍ വികസനത്തിൽ പുതിയ കുതിപ്പ് ; ഏഴ് പദ്ധതികളുടെ ഡിപിആറിന് അനുമതി നല്‍കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2026, 05:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ റെയില്‍വേയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന, അതിവേഗ ട്രെയിനുകള്‍ക്ക് വഴിയൊരുക്കുന്ന ഏഴു പദ്ധതികള്‍ക്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ അറിയിച്ചു. മണിക്കൂറില്‍ 160 കി.മി. വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 7 പദ്ധതികള്‍ക്കു വേണ്ട ഡിപിആര്‍ ആണ് തയാറാക്കുന്നതെന്ന് ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.

1 ഷൊര്‍ണൂര്‍ – മംഗലാപുരം (307 കിമി) മൂന്നും നാലും പാത
2 കോയമ്പത്തൂര്‍ – ഷൊര്‍ണൂര്‍ (99 കിമി) മൂന്നും നാലും പാത
3 ഷൊര്‍ണൂര്‍-എറണാകുളം (106 കിമി) മൂന്നാം പാത
4 കോട്ടയം- എറണാകുളം- കായംകുളം (115 കിമി) മൂന്നാം പാത
5 കായംകുളം-തിരുവനന്തപുരം (105 കിമി) മൂന്നാം പാത
6 തിരുവനന്തപുരം-നാഗര്‍കോവില്‍ (71 കിമി) മൂന്നാം പാത
7 തുറവൂര്‍-അമ്പലപ്പുഴ (46 കിമി) പാത ഇരട്ടിപ്പിക്കല്‍.
ഇവയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകളുമായും നിതി ആയോഗ്, ധനമന്ത്രാലയം എന്നവയുമായും ചര്‍ച്ച നടത്തിയ ശേഷമാകും പദ്ധതികള്‍ക്ക് അന്തിമാനുമതി നല്‍കുക.

സില്‍വര്‍ ലൈന്‍
അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു വേണ്ടി (തിരുവനന്തപുരം- കാസര്‍കോട്) സംസ്ഥാന സര്‍ക്കാര്‍ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കാലാനുസൃതമായി മാറ്റാനും പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളിക്കാനും ബ്രോഡ്‌ഗേജാക്കാനും കവച് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും മറ്റും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. മറ്റു പല നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വതന്ത്രമായ പദ്ധതി ആയിരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ബന്ധം.

കേരളത്തില്‍ കൂടുതല്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ പാതകളുടെയും സിഗ്‌നലുകളുടെയും മറ്റും നവീകരണം നടത്തിവരികയാണ് എന്നും മന്ത്രി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ പാളങ്ങളുടെ വെല്‍ഡിങ്ങ് പരമാവധി കുറയ്‌ക്കാന്‍ 260 മീറ്റര്‍ നീളമുള്ള പാളങ്ങളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

Tags: RailwayAshwini Vaishnaw
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies