തൃശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുന്ന വഴിയിൽ മുരിങ്ങൂർ പള്ളിയിലേക്ക് കടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അടിപ്പാതക്കരികിലൂടെ വാഹനം കടന്നു പോയതിന് പിന്നാലെയാണ് സ്ലാബ് വീണത്. തലനാരിഴയ്‌ക്കാണ് വൻദുരന്തം ഒഴിവായത്.
ഏകദേശം 15 അടി മുകളിൽ നിന്നാണ് സ്ലാബ് വീണത്. അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം ചിറങ്ങരയിലും പാർശ്വഭിത്തി തകർന്ന് വീണിരുന്നു.















