കൊല്ലം: ക്ഷേത്രോത്സവത്തിനിടെ വിദ്യാർത്ഥിക്ക് മദ്യപസംഘത്തിന്റെ ക്രൂരമർദ്ദനം. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം. കൊല്ലം കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മർദ്ദനമേറ്റത്. പരുക്കേറ്റ വിദ്യാർത്ഥി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മദ്യപസംഘം പരിപാടിക്കിടെ ഹരികൃഷ്ണനുമായി പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് സംഘം ചേർന്നെത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണൻ ഉടൻ ബോധരഹിതനായി വീഴുകയായിരുന്നു. തടിക്കഷ്ണം കൊണ്ട് ഹരികൃഷ്ണന്റെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അക്രമി സംഘത്തിലെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് പിടികൂടിയിട്ടുണ്ട്. അടൂർ ഗവൺമെൻറ് പോളിടെക്നിക്കിലെ വിദ്യാർത്ഥിയാണ് പരിക്കേറ്റ ഹരികൃഷ്ണൻ.















