ന്യൂഡൽഹി: ഹരിയാനയിൽ നേരിയ ഭൂകമ്പം. ഹരിയാനയിലെ റെവാരിയിൽ ഇന്ന് രാവിലെ 7.01 നാണ് നേരിയ ഭൂകമ്പം രേഖപ്പെടുത്തിയത്.
പ്രകമ്പനം റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു.
5 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പം 28.31 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 76.42 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂകമ്പം മൂലം എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായതായ വിവരങ്ങൾ ലഭ്യമല്ല.
നേരത്തെ, അരുണാചൽ പ്രദേശിലും ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു.















