കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2026, 07:16 pm IST
FacebookTwitterWhatsAppTelegram

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന് ആവേശത്തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങളിൽ കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾ വിജയവുമായി മുന്നേറി. കൊച്ചി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനെയും, നാട്ടിക ശ്രീനാരായണ കോളേജ് അങ്കമാലി ഫിസാറ്റിനെയും, കൊച്ചി കുസാറ്റ് കൊച്ചി ടോക് എച്ചിനെയുമാണ് തോൽപ്പിച്ചത്. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്.

കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. ശ്രീഹരി ആർ (60), ആദിത്യൻ അനൂപ് (55), ഡിയോൺ ഷാജി (49) എന്നിവരുടെ മികച്ച ഇന്നിങ്സുകളാണ് മുത്തൂറ്റിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദിശങ്കരയ്‌ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിലും ആവർത്തിച്ച ഡിയോൺ ഷാജിയുടെ ഓൾറൗണ്ട് പ്രകടനമാണ് മുത്തൂറ്റിന് തകർപ്പൻ വിജയം സമ്മാനിച്ചത്. നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് ഡിയോൺ നേടിയത്. അഞ്ച് ബാറ്റർമാരെയും ഡിയോൺ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ആദിശങ്കരയ്‌ക്ക് വേണ്ടി എസ്. ഭരത് 45-ഉം ഡി. നിരഞ്ജൻ 50-ഉം റൺസെടുത്തു.

രണ്ടാം മത്സരത്തിൽ ഫിസാറ്റ് അങ്കമാലിക്കെതിരെ ശ്രീനാരായണ കോളേജ് നാട്ടിക പത്ത് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഫിസാറ്റ് 12.1 ഓവറിൽ 81 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്‌ത്തിയ അഖിൽ രഞ്ജന്റെയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷാനു ഷായുടെയും പ്രകടനമാണ് ഫിസാറ്റിന്റെ സ്കോർ 81-ൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീനാരായണ കോളേജ് 7.2 ഓവറിൽ ലക്ഷ്യത്തിലെത്തി. പ്രയാഗ് ചന്ദ്രൻ 54-ഉം ഷാനു ഷാ 21 റൺസും നേടി പുറത്താകാതെ നിന്നു.

മറ്റൊരു മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടോക് എച്ച് കൊച്ചി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തു. 36 റൺസെടുത്ത ഫിദാൻ അമീറാണ് ടോക് എച്ചിന്റെ ടോപ് സ്കോറർ. കുസാറ്റിന് വേണ്ടി അഭിദേവ് സാബുവും ആശിഷ് പൻശോത്രയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുസാറ്റിന് 71 റൺസുമായി പുറത്താകാതെ നിന്ന എ.എ. അക്ഷയിന്റെ പ്രകടനമാണ് അനായാസ വിജയമൊരുക്കിയത്. 32 പന്തിൽ ഒൻപത് ഫോറും അഞ്ച് സിക്സുമടക്കമാണ് അക്ഷയ് 71 റൺസെടുത്തത്. 10.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കുസാറ്റ് ലക്ഷ്യത്തിലെത്തി.

Tags: cricketSUB
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഏഷ്യ കപ്പ്; പാക് ആഭ്യന്തരമന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം, പിന്നാലെ കപ്പുമായി ഹോട്ടൽ മുറിയിലേക്ക് കടന്നു, മൊഹ്സിൻ നഖ്‌വിക്കെതിരെ പരാതിയുമായി BCC​I

“കളിക്കളത്തിലും OPERATION SINDOOR, ഫലം ഒന്നുതന്നെ”; പാക് പടയെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെറ്റിം​ഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies