പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഇനി സ്ഥിരം സർവീസ് : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2026, 09:24 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ സ്ഥിരം സർവീസ് ആക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും റെയിൽവേ മന്ത്രാലയത്തിനും നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. താൽകാലിക തീവണ്ടികൾ സ്ഥിരം ആക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തിന് പുതിയ ആറ് ട്രെയിനുകള്‍ അനുവദിച്ചിരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയെന്നും മലയാളികൾക്കുള്ള മോഡിയുടെ സമ്മാനമാണിതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്സ്, കണ്ണൂര്‍ – കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് – കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ്, കൊല്ലം – എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷന്‍ – വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനായി അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍ – കോഴിക്കോട് എക്‌സ്പ്രസ്സ് പാലക്കാട്ടേയ്‌ക്ക് നീട്ടാനും തീരുമാനിച്ചു.

ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു ജംഗ്ഷന്‍ – തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസ്സ് മംഗളൂരു ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് 17 മുതലും ആരംഭിക്കുന്നതാണ്.
വര്‍ക്കല ശിവഗിരി, കൊല്ലം,ശാസ്താംകോട്ട,കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണുര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.

ട്രെയിന്‍ നമ്പര്‍ 56632 കണ്ണൂര്‍ – കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സര്‍വീസ് കണ്ണൂരില്‍ നിന്ന് മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. തലശ്ശേരി, മാഹി, വടകര,പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ നമ്പര്‍ 16611 പാലക്കാട് – കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ് പാലക്കാട്ട് നിന്ന് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി , വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ നമ്പര്‍ 66328 കൊല്ലം – എറണാകുളം ജംഗ്ഷന്‍ മെമു പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 66327 എറണാകുളം ജംഗ്ഷന്‍ – കൊല്ലം മെമു പാസഞ്ചര്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിക്കും.
പെരിനാട്, മണ്‍ട്രോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി ,ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട, ചെങ്ങന്നൂര്‍,തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.

ട്രെയിന്‍ നമ്പര്‍ 16363 എറണാകുളം ജംഗ്ഷന്‍ – വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ്സിന്റെ സ്ഥിരം സര്‍വീസ് എറണാകുളം ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് 18 മുതലും ട്രെയിന്‍ നമ്പര്‍ 16364 വേളാങ്കണ്ണി – എറണാകുളം ജംഗ്ഷന്‍ പ്രതിവാര എക്‌സ്പ്രസ്സ് വേളാങ്കണ്ണിയില്‍ നിന്ന് മാര്‍ച്ച് 19 മുതലുമാണ് ഓടിത്തുടങ്ങുന്നത്. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി , ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട,തെങ്കാശി, കടയനല്ലൂര്‍ , ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, വിരുദുനഗര്‍, മധുര,ദിണ്ടിഗല്‍ , തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ടാകും.

ട്രെയിന്‍ നമ്പര്‍ 16610 മംഗളൂരു സെന്‍ട്രല്‍ – കോഴിക്കോട് പ്രതിദിന എക്‌സ്പ്രസ്സ് മാര്‍ച്ച് 16 മുതല്‍ പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി,
ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെന്‍ട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല.

Tags: TRAIN SERVICE
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies