കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ മാർച്ച് 17 മുതൽ 26 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട് . ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എംജിആർ ചെന്നൈ – ആലപ്പുഴ ഡെയിലി എക്സ്പ്രസ് (22639) മാർച്ച് 25 വരെ 30 മിനിറ്റ് വൈകി ഓടുമെന്നും അറിയിച്ചിട്ടുണ്ട്.
പാലക്കാടുനിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന പാലക്കാട് – എറണാകുളം മെമു (66609) മാർച്ച് 18 മുതൽ 26 വരെ ആലുവയിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 18 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചയ്‌ക്ക് 2.45ന് പുറപ്പെടേണ്ട എറണാകുളം – പാലക്കാട് മെമു (66610) ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
മാർച്ച് 17 മുതൽ 26 വരെ ഗുരുവായൂരിൽനിന്ന് ഉച്ചയ്‌ക്ക് 1.25ന് പുറപ്പെടുന്ന ഗുരുവായൂർ – എറണാകുളം പാസഞ്ചർ (56317) ഇടപ്പള്ളിയിൽ സർവീസ് നിർത്തും.
മാർച്ച് 17 മുതൽ 26 വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 5.55ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 17 മുതൽ 26 വരെ തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45ന് പുറപ്പെടുന്ന തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (16304) കോട്ടയം വരെയാണ് സർവീസ് നടത്തുക.
മാർച്ച് 17 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടേണ്ട എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16305) ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും ആലുവയ്‌ക്കും ഇടയിൽ സർവീസ് ഉണ്ടാവില്ല.