മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 25 സ്ഥാനാർത്ഥികളെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചു . പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പാർട്ടിയുടെ എല്ലാ ഘടകങ്ങളുമായി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അവകാശപ്പെട്ടു. ഇത് കൂടാതെ പുനലൂരിലും ചേലക്കരയിലും മുസ്ലീം ലീഗ് മത്സരിക്കുന്നുണ്ടെന്നും സ്ഥാനാർത്ഥികളെ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല.ആരോഗ്യ പ്രശ്നങ്ങൾ ആണ് കാരണം പറയുന്നു .
സ്ഥാനാർത്ഥി പട്ടിക
മഞ്ചേശ്വരം – എ കെ എം അഷ്റഫ്
കൂത്തുപ്പറമ്പ് – ജയന്തി രാജൻ
കൊടുവള്ളി – പി കെ ഫിറോസ്
കോഴിക്കോട് സൗത്ത് – ഫെെസൽ ബാബു
ഏറനാട് – പി കെ ബഷീർ
മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
പെരിന്തൽമണ്ണ -നജീബ് കാന്തപുരം
കോട്ടയ്‌ക്കൽ – ആബിദ് ഹുസെെൻ തങ്ങൾ
പേരാമ്പ്ര – ഫാത്തിമ തഹ്‌ലിയ
തിരുവമ്പാടി – സി കെ കാസിം
കുറ്റ്യാടി – പാറയ്‌ക്കൽ അബ്ദുള്ള
മഞ്ചേരി – അഡ്വ. എം റഹ്മത്തുള്ള
വേങ്ങര – കെ എം ഷാജി
താനൂർ – പി കെ നവാസ്
ഗുരുവായൂർ – സി എച്ച് റഷീദ്
തിരൂരങ്ങാടി – പി എം എ സമീർ
കൊണ്ടോട്ടി – അഷ്റഫലി
വള്ളിക്കുന്ന് – ടി വി ഇബ്രാഹിം
മങ്കട – മഞ്ഞളാംകുഴി അലി
കാസർകോട് – കല്ലട്ര മായിൻ ഹാജി
അഴീക്കോട് – കരീം ചേലേരി
കളമശ്ശേരി – വി ഇ അബ്ദുൽ ഗഫൂർ
മണ്ണാർക്കാട് – എൻ ഷംസുദ്ദീൻ
തിരൂർ – കുറുക്കോളി മൊയ്ദീൻ
കുന്ദമംഗലം – എം എ റസാക്ക്















