കോഴിക്കോട്: ഷിഗല്ല രോഗ ലക്ഷണങ്ങളുമായി പെരുവയല്‍ പഞ്ചായത്തില്‍ നീരീക്ഷണത്തിലുളളത് 51 പേർ. ഇതിൽ ഒരാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് സാധിക്കാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ആകാം രോഗം പടര്‍ന്നതെന്ന സംശയത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
കോഴിക്കോട് ഷിഗല്ലയെ തുടർന്ന കഴിഞ്ഞ ഞായറാഴ്ച മൂന്നര വയസുകാരി മരിച്ചിരുന്നു. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയിലാണ് സംഭവം. മരണശേഷമാണ് കുട്ടിക്ക് ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. ഇവരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്തെ അഞ്ച് പേര്‍ക്ക് കൂടി സമാനമായ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.