'അപകീർത്തികരമായ പ്രസ്താവന , അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം'; ജി സുധാകരനെതിരെ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അപകീർത്തികരമായ പ്രസ്താവന , അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം’; ജി സുധാകരനെതിരെ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2026, 07:11 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : അപകീർത്തികരമായ പ്രസ്താവന നടത്തിയ ജി സുധാകരൻ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി നോട്ടീസ് അയച്ചു.

അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ, അഭിമുഖത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നും അതിൽ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്നും ആവശ്യത്തിലുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗം എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ്.

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ പറഞ്ഞിരുന്നു. സുധാകരന്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയരുതെന്നും താന്‍ ചെയ്ത ഹീന പ്രവര്‍ത്തികള്‍ തങ്ങള്‍ക്കും പറയേണ്ടി വരുമെന്നും ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിചിരുന്നു.

‘ജി സുധാകരന് ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എല്ലാം മോശപ്പെട്ടവരാണ്. വിദ്യാര്‍ത്ഥി യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം മദ്യപാനികള്‍ ആണെന്ന് പറഞ്ഞു ആക്ഷേപിക്കുന്ന പുതിയ രീതിയും ഇപ്പോള്‍ ശ്രീ ജി സുധാകരന്‍ സ്വീകരിക്കുകയാണ്. ശ്രീ ജി സുധാകരന്‍ നാലു പതിറ്റാണ്ടുകളോളം ജില്ലയുടെ നേതാവായി പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനത്ത് നേതൃത്വ നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയുന്ന നിലയില്‍ ഒരു നേതാവിനെയും വളര്‍ത്തിയില്ല. ഒട്ടനവധിയായ വിദ്യാര്‍ത്ഥി യുവജന നേതാക്കളുടെ ഭാവി തന്നെ തകര്‍ത്തു കളഞ്ഞു. തനിക്ക് കീഴ്‌പ്പെടുന്ന വരും തന്റെ പെട്ടി താങ്ങുന്നവരും മാത്രം സിപിഐഎമ്മിലും വര്‍ഗ്ഗബഹുജന സംഘടനകളില്‍ മതി എന്ന നിലപാടാണ് സ്വീകരിച്ചത്. വിദ്യാര്‍ത്ഥി യുവജനരംഗത്ത് ശ്രീ ജി സുധാകരന്‍ വളര്‍ത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരു നേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ…???

എച്ച് സലാം, കെ ടി മാത്യു, മനു സി പുളിക്കല്‍, ആര്‍ രാഹുല്‍, അനസ് അലി ഇങ്ങനെ എടുത്തു പറയാന്‍ കഴിയുന്ന ഒട്ടനവധിയായി വരുന്ന നേതാക്കള്‍ വിദ്യാര്‍ത്ഥി യുവജന രംഗത്ത് സംസ്ഥാന നേതൃത്വ നിരയിലേക്ക് വരാന്‍ കഴിവുള്ളവരായിരുന്നു അവരെയെല്ലാം വെട്ടിയൊതുക്കിയത് തനിക്ക് മുകളില്‍ ആരും വരരുത് എന്നുള്ള ശ്രീ ജി സുധാകരന്റെ നിലപാടുകള്‍ ആയിരുന്നു.

മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സഖാവ് സി എസ് സുജാതയും, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള സഖാവ് എം ശിവപ്രസാദും, സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സഖാവ് സജി ചെറിയാന്‍ സംസ്ഥാന നേതാവായതിനുശേഷമാണ്. ശ്രീ ജി സുധാകരന്‍ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കില്‍ രണ്ടാളുകള്‍ക്കും സംസ്ഥാന ഭാരവാഹികള്‍ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായില്‍ തോന്നുന്നത് വിളിച്ചു പറയുമ്പോള്‍ താന്‍ ചെയ്ത ഹീന പ്രവര്‍ത്തികളെ സംബന്ധിച്ച് ഞങ്ങള്‍ക്കും പറയേണ്ടി വരും. അത് അതൊക്കെ പറഞ്ഞാല്‍ തലയില്‍ മുണ്ട് ഇട്ട് നടക്കേണ്ടി വരും അത് ഓര്‍മ്മയുണ്ടാവണം. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ശ്രീ ജി സുധാകരന്‍ ഒരു Political Psychopath ആണ്..’, ജെയിംസ് സാമുവല്‍ ഫേസ്‌ബുക്കിൽ കുറിച്ചു.

Tags: G.Sudhakaran
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies